Rabbit Farming,Training & Marketing (8129004001)

മുയൽ പരിപാലനം ==================================

കുറഞ്ഞ മുതൽ മുടക്കിൽ പരിമിതമായ സ്ഥലത്ത് സ്ത്രീകൾക്കും,കുട്ടികൾക്കും,പ്രായമായവർക്കും വരെ അനായാസം ചെയ്ത് വിജയം കണ്ടെത്താൻ കഴിയുന്ന ഒന്നാണ് മുയൽ വളർത്തൽ, നല്ലൊരു ഉപതൊഴിലായി മുയൽകൃഷി തെരെഞ്ഞെടുക്കാവുന്നതാണ്.പഠിച്ചും ശ്രദ്ധയോടുംകൂടി വേണം മുയൽ കൃഷി ചെയ്യാൻ,അല്ലാത്തപക്ഷം മുയൽ കൃഷി പരാജയപ്പെടാൻ സാധ്യതയുണ്ട്.

” You Tube കണ്ടു പഠിച്ച് ഒരിക്കലും മുയൽ കൃഷിയിലേക്ക് ഇറങ്ങരുത്,പുസ്തകം വായിച്ചു നീന്തൽ പഠിക്കുന്നത് പോലെയാകും”

മുയൽ കൃഷി തുടങ്ങി രണ്ടു മാസവും മൂന്ന് മാസവുമായവരാണ് മുയൽ കൃഷിയുടെ ലാഭക്കണക്കുകൾ നിരത്തുന്നത്,മുയൽ കൃഷിയിൽ നിന്ന് ലാഭം കിട്ടി തുടങ്ങാൻ ചുരുങ്ങിയത് ഒരു വർഷമെടുക്കും.

ചില മുൻകരുതലുകൾ
______________________

*വിപണി ഉറപ്പു വരുത്തുക

*വീട്ടുകാരുടെ സഹകരണം ഉറപ്പ് വരുത്തുക

*മുന്തിയ ഇനം വിത്തുമുയൽ നോക്കി വാങ്ങുക

*ദിവസവും കൂടും പരിസരവും വൃത്തിയാക്കുക

*ഷെഡിനകത്ത് ചൂട് കുറക്കുക

*ഗുണമേന്മയുള്ള തീറ്റ നൽകുക

*കൂട്ടിൽ എപ്പോഴും ശുദ്ധജലം ഉറപ്പ് വരുത്തുക

*അസുഖം വന്ന മുയലുകളെ മാറ്റി പാർപ്പിക്കുക

*ആഹാരം നൽകുന്നതിൽ സമയക്രമം പാലിക്കുക

*നല്ല വായു സഞ്ചാരമുള്ള രീതിയിൽ കൂടുകൾ ഒരുക്കുക

മുയൽവളർത്തലിന്റെ പ്രത്യേകതകൾ:
———————————————————– *കുറഞ്ഞ മുതൽമുടക്കിൽ പരിമിതമായ സ്ഥലത്ത് ആർക്കും ചെയ്യാവുന്ന ഒന്നാണ് മുയൽ വളർത്തൽ.

* കുറഞ്ഞ കായികാദ്വാനം.

* കൂടിയ സന്താനോത്പാദന ശേഷി.

* ഉയർന്ന തീറ്റ പരിവർത്തന ശേഷി.

* ഉയർന്ന വളർച്ചാ നിരക്ക്.

* വിലയിൽ ഏറ്റക്കുറച്ചിലുകൾ വരുന്നില്ല.

* ഡിമാൻഡിനനുസരിച്ച് മുയലും,മുയലിറച്ചിയും മാർക്കറ്റിൽ ലഭ്യമല്ല.

* കൊഴുപ്പും,കൊളസ്ട്രോളും കുറഞ്ഞ ഇറച്ചി.

* കൈകാര്യം ചെയ്യാൻ എളുപ്പം.

* കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട വരുമാനം.

പോരായ്മകൾ
————————-

* വിപണി കണ്ടെത്താൻ പ്രയാസം.

* പെട്ടന്ന് അസുഖങ്ങൾ പിടിപെടാനിടയുണ്ട്.

* മുയലിറച്ചിക്ക് മറ്റു ഇറച്ചികൾക്കുള്ള
അത്ര പ്രചാരം ലഭിച്ചിട്ടില്ല.

* പാവം ജീവി ആയതുകൊണ്ട് അറുക്കാൻ മടിക്കുന്നു.

*പെട്ടന്നൊരു വരുമാനം പ്രതീക്ഷിക്കാൻ കഴിയില്ല.

* കൂടുതൽ കുഞ്ഞുങ്ങളെ ലഭിക്കുമെങ്കിലും,എല്ലാ കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയെടുക്കാൻ പ്രയാസമാണ്.

* സമയാ സമയങ്ങളിൽ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ തീറ്റ ചെലവ് കൂടുകയും ലാഭകരമല്ലാത്ത അവസ്ഥ വരികയും ചെയ്യുന്നു.

പരാജയ കാരണങ്ങൾ
————————————–

* പഠനമോ,മുൻകരുതലോ ഇല്ലാതെ എടുത്തു ചാടി ചെയ്താൽ പരാജയം ഉറപ്പാണ്.

* നല്ലയിനം വിത്ത് മുയൽ കിട്ടിയില്ലെങ്കിൽ മുയൽ കൃഷി പരാജയപ്പെടും.

* തീറ്റ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി തീറ്റയിൽ വൈറ്റമിൻസിന്റെയും മിനറൽസിന്റെയും കുറവ് വരുത്തിയാൽ മുയൽ കൃഷി നഷ്ട്ടമായിരിക്കും.

* വൃത്തിയില്ലാത്ത സാഹചര്യത്തിലും ചൂട് കൂടിയ അവസ്ഥയിലും മുയൽ കൃഷി പരാജയമായിരിക്കും.

* യൂട്യൂബിലും,ചാനലുകളിൽ വരുന്ന പരസ്യങ്ങളും,ഡോക്യൂമെൻറ്ററികളും കണ്ടും ആവേശം ഉൾക്കൊണ്ട്
വിജയിക്കാൻ കഴിയുന്ന ഒന്നല്ല മുയൽ കൃഷി.

* ചെറിയ രീതിയിലുള്ള തുടക്കമല്ലെങ്കിൽ പരാജയ സാധ്യത കൂടുതലായിരിക്കും.

ഒരു ഡോക്യൂമെന്ററിയിലും മുയൽ കൃഷിയിലെ നഷ്ട്ട സാധ്യതകളെ കുറിച്ച് പറയാറില്ല,ലാഭക്കണക്കുകൾ മാത്രമേ പറയാറുള്ളൂ,ഇത് കണ്ടും കേട്ടും ലാഭം കണക്കു കൂട്ടി മുയൽ വളർത്തി ചുരുങ്ങിയ കാലം കൊണ്ട് പണം വാരിയവരെ കാണാൻ കഴിയില്ല.ഈ ലാഭ കണക്കുകളിൽ കൂടുതലും വന്ന് പെടുന്നത് പ്രവാസികളാണ്,മുയൽ കൃഷിയിൽ ആരെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിൽ വർഷങ്ങളെടുത്തും ഒരുപാട് നഷ്ട്ടങ്ങൾ സഹിച്ചുമായിരിക്കും വിജയിച്ചിട്ടുണ്ടാവുക.
മുയൽ കൃഷിയിലേക്ക് ഇറങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ രണ്ടോ നാലോ മുയലുകളെ വളർത്തി അസുഖങ്ങളും പരിപാലന രീതികളും മനസ്സിലാക്കുന്നത് പരാജയ സാധ്യത കുറക്കാൻ സഹായിക്കും.

ഇന്ന് മുയൽ കൃഷിയെ കുറിച്ച് പഠിക്കാനും നല്ല മുയൽ കർഷകരെ കണ്ടെത്തുന്നതിനും ഒരുപാട് മുയൽ കർഷകരുടെ വാട്ട്സ്ആപ്പ്,ഫേസ്ബുക്ക് കൂട്ടായ്മകളുണ്ട്,ഇതിൽ അംഗമാവുക വഴി ചതിക്കുഴിയിൽ ചാടാതെ നിങ്ങളുടെ അടുത്തുള്ള നല്ല ബ്രീഡറെ കണ്ടെത്താൻ കഴിയും.ഒരിക്കലും പരസ്യങ്ങളുടെയും ഡോക്യൂമെന്ററികളുടെയും പുറകെ പോകരുത്.

തീറ്റ മിശ്രിതം സ്വന്തമായി നിർമിക്കാം
———————————————————–
മുയൽ കൃഷി ലാഭകരമാക്കാൻ തീറ്റ ചിലവ്
കുറക്കേണ്ടത് അത്യാവശ്യമാണ്.തീറ്റ സ്വന്തമായി നിർമ്മിക്കുന്നതിലൂടെ തീറ്റ ചെലവ് കുറക്കുന്നതിനും,തീറ്റയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു.
ഗോതമ്പ്,എള്ളിൻപിണ്ണാക്ക്,കടലപ്പിണ്ണാക്ക്,തേങ്ങാപിണ്ണാക്ക്,ചോളപ്പൊടി,തവിടുകൾ,ചോളം ഉമി,ഉഴുന്ന് ഉമി,വിറ്റാമിൻ മിനറൽ മിക്സ്(Agramine forte ഒരു മുയലിന് ഒരു ഗ്രാം തോതിൽ),ഉപ്പ് എന്നിവ കുറച്ച് കഞ്ഞി വെള്ളത്തിൽ പുട്ടിന് കുഴക്കുന്ന പരുവത്തിൽ കുഴച്ച് തീറ്റ മിശ്രിതം തയ്യാറാക്കാവുന്നതാണ്.

“* ഇഷ്ട്ടമായെങ്കിൽ,ഉപകാരപ്പെടുമെങ്കിൽ like ചെയ്യുവാനും share ചെയ്യുവാനും മറക്കരുത് *”

“മുയൽ കൃഷിയെ കുറിച്ചുള്ള സംശയങ്ങൾ കമന്റ് ചെയ്യുക”.

മുയൽ കൃഷിയെ കുറിച്ച് കൂടുതൽ അറിയുവാൻ,വിളിച്ചു ഉറപ്പു വരുത്തിയതിനു ശേഷം നേരിൽ ബന്ധപ്പെടുക

Vailathur Rabbit Farm
Vailathur
Malappuram.Dist
Near A.M.U.P.School Ayyaya
Mob:8129004001
.

This entry was posted in Blogging. Bookmark the permalink. Comments are closed, but you can leave a trackback: Trackback URL.